മുംബൈ: സുശാന്തിനെ ക്കുറിച്ച് കണ്ണീരോട് പിതാാവ് കെ.കെ സിങ്. ഒരുപാട് പ്രാര്ത്ഥനകള്ക്കൊടുവിലാണ് സുശാന്തിനെ ലഭിച്ചതെന്ന് പിതാവ് പറഞ്ഞു. സുശാന്ത് മരിച്ചിട്ട് രണ്ടാഴ്ച്ച തികയുമ്പോഴാണ് പിതാവിന്റെ വാക്കുകള്‍. നവോദയ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം സുശാന്തിനെ കുറിച്ച് സംസാരിച്ചത്.
‘സുശാന്ത് അനുസരണയുള്ള കുട്ടിയായിരുന്നു. എന്റെ ഏക മകന്, അതുകൊണ്ടു തന്നെ ഞങ്ങള്‍ തമ്മിലുള്ള ബന്ധം എത്ര സവിശേഷമായിരുന്നു എന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കും. വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ലഭിച്ച മകനാണ് സുശാന്ത്. ഒരുപാട് ചിന്തകളും ആശയങ്ങളും നിറഞ്ഞ നല്ല ബുദ്ധിയുള്ള കുട്ടിയായിരുന്നു. ജീവിതം ആഘോഷമായിരുന്നു,’ അദ്ദേഹം സുശാന്തിനെ കുറിച്ച് പറഞ്ഞു. അതേസമയം, ചെറുപ്പത്തിലേതു പോലെയായിരുന്നില്ല, സുശാന്തെന്നും പിന്നീട് തന്നോട് ഒന്നും തുറന്നു പറയാതായി എന്നും കെ.കെ സിങ് അഭിമുഖത്തില്‍ പറയുന്നു.
‘വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും എല്ലാ കാര്യങ്ങളും അവന് ഞങ്ങളോട് പങ്കുവയ്ക്കുമായിരുന്നു. പക്ഷെ താനൊരു നടനാകാന്‍ ശ്രമിക്കുകയാണെന്ന് അവന് ഒരിക്കലും പറഞ്ഞിട്ടില്ല. അവന് നൃത്തവും അഭിനയവും പഠിച്ചു. എന്നാല്‍ തന്റെ അഭിനയ ജീവിതത്തെ ഞങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് അവന് കരുതി. അവന് തന്റെ സഹോദരിമാരെ മാത്രമേ വിശ്വസിച്ചിട്ടുള്ളൂ. അവനൊരു നടനാകാന്‍ ആഗ്രഹിക്കുന്നു എന്ന് ഞങ്ങള്‍ അറിഞ്ഞപ്പോഴേക്കും, അവന് ഒരുപാട് മുന്നോട്ടു പോയിരുന്നു. ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു ആഗ്രഹിച്ചിടത്ത് സുശാന്ത് എത്തും എന്ന്. അവന്റെ തീരുമാനങ്ങളെ ഞങ്ങള്‍ പിന്തുണച്ചു. അവന് സ്വതന്ത്രനും ഉത്തരവാദിത്തമുള്ള വ്യക്തിയുമായിരുന്നു, അതിനാല്‍ ഞങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുകയും അവന്റെ തിരഞ്ഞെടുപ്പുകളെ അവിശ്വസിക്കുകയും ചെയ്തില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസാനം വിളിച്ചപ്പോള്‍ ഞങ്ങള്‍ അവന്റെ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തി. തന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും അവയെ കുറിച്ചുള്ള പ്രതീക്ഷകളും അവന് എന്നോട് സംസാരിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയാണെന്ന് അവന് പറഞ്ഞു. കോവിഡ് മഹാമാരിക്കിടെ വിവാഹം കഴിക്കാന്‍ സുശാന്ത് ആഗ്രഹിച്ചില്ല. ഞങ്ങള്‍ അവസാനമായി സംസാരിച്ചത് ഇതാണ്. ജീവിതകാലം മുഴുവന്‍ ഒന്നിച്ച് ജീവിക്കേണ്ട ഒരാളായതിനാല്‍, ഇഷ്ടമുള്ള ആളെ ജീവിതപങ്കാളിയാക്കാന്‍ ഞങ്ങള്‍ അവനോട് പറഞ്ഞിരുന്നുവെന്നും പിിതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സുശാന്തിന്റെ മരണത്തില്‍ അന്വേ,ണം നടക്കുകയാണ്. ബോളിവുഡ് നിര്‍മ്മാതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.