ഫസല്‍ വധക്കേസില്‍ കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല

 

തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ പോലീസിലെ നിലവിലെ സാഹചര്യങ്ങള്‍ സ്‌ഫോടാനാത്മകമാണെന്നും ഫസല്‍ വധക്കേസില്‍ കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫസല്‍ വധക്കേസ് അന്വേഷണം സിപിഎമ്മിലേക്ക് നീണ്ടപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെന്ന് മുന്‍ ഡി.വൈ.എസ്.പി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തലിന്റെ പാശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രസ്താവന.

പോലീസ് സ്‌റ്റേഷനുകളെ നിയന്ത്രിക്കാനുള്ള അധികാരം എസ്.പി മാര്‍ക്ക് നഷ്ടമായി. പോലീസുകാര്‍ രാഷ്ട്രീയ യജമാനന്മാരെയാണ് അനുസരിക്കുന്നത്. അസോസിയേഷനുകളാണ് ഇപ്പോള്‍ പോലീസ് സ്‌റ്റേഷനുകള്‍ ഭരിക്കുന്നത്. ഇത് അപകടകരമായ സ്ഥിതി വിശേഷത്തിലേക്കാണ് സംസ്ഥാനത്തെ കൊണ്ടെത്തിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

SHARE