കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തില്‍ ആര്‍.എസ്.എസ് അനുകൂലവും അബദ്ധജടിലവുമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് ആദരവ് നല്‍കുന്നതിന് ആതിഥേയത്വം വഹിക്കാന്‍ ഫാറൂഖ് കോളജ് വേദിയാകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എം.എസ്.എഫ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ബാബരി പള്ളി ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്നും ഉത്ഖനനത്തില്‍ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്നും കൂലിക്ക് വേണ്ടി പേനയുന്തിയ കെ.കെ മുഹമ്മദ് എന്ന സംഘപരിവാര്‍ ഉപാസകന് കാല് കുത്തി അശുദ്ധമാക്കാനുള്ളതല്ല ഫാറൂഖ് കോളജ് എന്ന് അധികൃതര്‍ തിരിച്ചറിയണം. സര്‍ സയ്യിദ് ദിനാഘോഷ ചടങ്ങില്‍ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി കേരള ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഒക്ടോബര്‍ 19ന് നടത്തുന്ന പരിപാടിയില്‍ ചരിത്രത്തിന്റെ വ്യാജ നിര്‍മിതികള്‍ക്കു നേതൃത്വം നല്‍കുന്ന വ്യക്തിയെ ആദരിക്കുന്നതിനോട് എം.എസ്.എഫ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
സര്‍ സയ്യിദിന്റെ സ്മരണ ദിനത്തില്‍ ഫാറൂഖ് കോളേജില്‍ നടക്കുന്ന ഈ പരിപാടിക്കെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.