ഡല്‍ഹിയില്‍ വ്യത്യസ്ഥ സമരവുമായി തമിഴ്കര്‍ഷകര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നഷ്ടം നികത്തണമെന്നാവശ്യപ്പെട്ടും കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ടും തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരമാരംഭിച്ചു. കര്‍ഷകരുടെ അമര്‍ഷം വെളിപ്പെടുത്തുന്നതായിരുന്നു പ്രതിഷേധം. സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ പരസ്പരം ചെരുപ്പുരി അടിക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മുദ്രാവാക്യവും മുഴക്കി.
സമരസമിതി നേതാവ് പി. അയ്യന്‍കുന്നിന്റെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. രാജ്യത്ത് യാചകരേക്കാലും പിന്നിലാണ് കര്‍ഷകരുടെ ജീവിതമെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ നല്‍കിയ വാഗാദാനങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ട പ്രോക്ഷഭവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ പാതി താടിയും മീശയും വടിച്ചു. ഇഴജന്തുക്കളെുയും പല്ലിയെയും കടിച്ചു പിടിച്ചു കൊണ്ടുമായിരുന്നു പ്രതിഷേധം. ശക്തമായ മഴയെ തുടര്‍ന്നു സംസ്ഥാനത്തെ കൃഷി പകുതിയോളം നശിച്ചിരുന്നു. ഇതില്‍ നഷ്ടപരിഹാരം തേടിയാണ് കര്‍ഷകര്‍ പ്രക്ഷോഭ രംഗത്തെത്തിയത്.

SHARE