കർഷകരുടെ കടം എഴുതി തള്ളാൻ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ചെന്നിത്തല

കർഷകരുടെ പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാർ വൈകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷകരുടെ കടം എഴുതി തള്ളാൻ സര്‍ക്കാര്‍ തയ്യാറാവണം. മൊറാട്ടോറിയം ദീര്‍ഘിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

കര്‍ഷകരെടുത്ത വായ്പകളില്‍ മേലുള്ള ജപ്തി നടപടികള്‍ക്കുള്ള മൊറോട്ടോറിയം ഡിസംബര്‍ 31 ന് വരെ ദീര്‍ഘിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം. കാര്‍ഷികേതര വായ്പകള്‍ക്കും മൊറോട്ടോറിയം ബാധകമാകും. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.