കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ


പനമരം: കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കര്‍ഷകന്‍ മരിച്ചു. നീര്‍വാരം ദിനേശമന്ദിരം ദിനേശന്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീടിനുള്ളില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ദിനേശനെ മാനന്തവാടി ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. പനമരം, നീര്‍വാരം എന്നിവിടങ്ങളിലെ നാല് ധനകാര്യ സ്ഥാപനങ്ങളിലായി ഹൗസിംഗ് ലോണ്‍ അടക്കം 20 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുള്ളതായി സഹോദരങ്ങള്‍ പറയുന്നു. 4 ഏക്കര്‍ കൃഷിയിടമുള്ള ദിനേശന്റെ വിളകള്‍ എല്ലാം കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് വായ്പ്പകള്‍ തിരിച്ചടയ്ക്കാ ന്‍ കഴിഞ്ഞിരുന്നില്ലെന്നും പനമരം സര്‍വ്വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, കനാറ ബാങ്ക്, കാര്‍ഷിക വികസന ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് എടുത്ത വയ്പകള്‍ കുടിശികയായതിനെ തുടര്‍ന്ന് ജപ്തി നോട്ടിസുകളും റിക്കവറി നോട്ടിസുകളും ലഭിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. പണം അടയ്ക്കാന്‍ മാര്‍ഗമില്ലാതായതോടെ ദിനേശന്‍ നിരാശനായിരുന്നു. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വകര്യ വ്യക്തികളില്‍ നിന്നും പലിശക്ക് പണം കടം വാങ്ങിയിരുന്നതായും ബാങ്കുകളില്‍ ദിനേശിന് പുറമേ ഭാര്യ സുജിതകുമാരിയുടെ പേരിലും കടം ഉള്ളതായും സഹോദരന്‍ ദിലീപ് പറഞ്ഞു. മക്കള്‍: സുവിധ, ദര്‍ശന. മരുമകന്‍: മനോജ്,

SHARE