നായയെ ‘കടുവയാക്കി’; കുരങ്ങന്മാരില്‍ നിന്ന് രക്ഷനേടി കര്‍ഷകന്‍

പാടത്തെ വിളകള്‍ നശിപ്പിക്കുന്ന കുരങ്ങന്മാരെ അകറ്റി നിര്‍ത്താന്‍ നായയെ കടുവയാക്കി കര്‍ഷകന്‍. ശിവമോഗയിലെ തൃത്താഹള്ളിയിലെ ശ്രീകാന്ത് ഗൗഡ എന്ന കര്‍ഷകന്‍ പുതിയ പരീക്ഷണവുമായി രംഗത്തെത്തിയത്. തന്റെ ലാബ്രഡോറിന്റെ ശരീരത്തില്‍ ചായം പൂശി കടുവയെ പോലെ തോന്നിപ്പിച്ചാണ് കുരങ്ങന്മാരില്‍ നിന്ന് വിളയെ സംരക്ഷിക്കാന്‍ ശ്രീകാന്ത് പദ്ധതി നടപ്പിലാക്കിയത്. സംഭവം വന്‍ വിജയമായിത്തീര്‍ന്നതോടെ ഗ്രാമത്തിലെ മറ്റ് കര്‍ഷകരും ശ്രീകാന്തിന്റെ മാര്‍ഗം ഉപയോഗിക്കാന്‍ തയ്യാറെടുക്കുകയാണ്. ശ്രീകാന്തിന് 53 ഏക്കറോളമുള്ള കൃഷിയിടമാണുള്ളത്.

കുരങ്ങന്മാരെ ഓടിക്കാനായി കടുവകളുടെ രൂപത്തിലുള്ള പാവകള്‍ വാങ്ങി വയലുകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു മുന്‍കാലത്തെ പതിവ്. എന്നാല്‍ വെയിലേറ്റ് പാവകളുടെ നിറം മങ്ങിത്തുടങ്ങുമ്പോള്‍ കുരങ്ങന്മാര്‍ വീണ്ടും വിളകള്‍ നശിപ്പിക്കാനെത്തും. എന്നാല്‍ ഇതിനെതിരെ ശ്രീകാന്ത് കണ്ടെത്തിയ മാര്‍ഗമാണ് തന്റെ വളര്‍ത്തുനായയായ ബുള്‍ബുളിവിനെ കടുവയാക്കി ചായം പൂശി കുരങ്ങന്മാരെ ഓടിക്കുക എന്നത്. രാവിലെയും വൈകുന്നേരവും ബുള്‍ബുളിനെ ശ്രീകാന്ത് പാടത്ത് കൊണ്ടുപോകും. നായയെ ദൂരത്ത് നിന്ന് കാണുമ്പോള്‍ തന്നെ കുരങ്ങന്മാര്‍ ഓടിപ്പോകാറുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

SHARE