രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: രൂപയുടെ മൂല്യം തുടര്‍ച്ചയായ ആറാം ദിവസവും ഇടിഞ്ഞു. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 72.07ലെത്തി. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 71.76 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ഇന്ന് 0.40 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

അസംസ്‌കൃത എണ്ണയുടെ വില കുതിച്ചയര്‍ന്നതാണ് ഡോളറിന്റെ മൂല്യം കരുത്തു നേടാന്‍ കാരണമായത്. ഈ വര്‍ഷം ഒന്നിനും സെപ്തംബര്‍ നാലിനുമിടയില്‍ രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്.

SHARE