കൃത്രിമ നഗ്‌നചിത്രങ്ങള്‍ പ്രചരിച്ചു; പ്രതിശ്രുതവരനും വധുവും ആത്മഹത്യ ചെയ്തു

ചെന്നൈ: കൃത്രിമ നഗ്‌ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതില്‍ മനം നൊന്ത് പ്രതിശ്രുതവരനും വധുവും ജീവനൊടുക്കി. കടലൂര്‍ കുറവന്‍കുപ്പം സ്വദേശിയായ ബിസിഎ വിദ്യാര്‍ഥിനി രാധിക(22), പ്രതിശ്രുതവരന്‍ വിഘ്‌നേഷ്(22) എന്നിവരാണ് മരിച്ചത്.യുവതിയാണ് ആദ്യം ജീവനൊടുക്കിയത്. യുവതിയുടെ മരണമറിഞ്ഞ് പ്രതിശ്രുത വരവും ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രദേശവാസിയായ പ്രേംകുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫേസ്ബുക്കില്‍ നിന്ന് രാധികയുടെ ചിത്രങ്ങള്‍ എടുത്ത് പ്രേംകുംമാര്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. രാധികയെ വിവാഹം ചെയ്യാനിരുന്ന വിഘ്‌നേഷിനോട് പ്രേംകുമാറിനുണ്ടായിരുന്ന ദേഷ്യമാണ് രാധികയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കാന്‍ കാരണമായതെന്ന് പൊലീസ് പറയുന്നു.

നേരത്തെ, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രേംകുമാറിനെതിരെ വിഘ്‌നേഷ് പൊലീസില്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാരെത്തി. സംഘര്‍ഷത്തിന് സാധ്യതയുള്ളതിനാല്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

SHARE