രാഹുല്‍ ഗാന്ധിക്കെതിരെ കള്ളപ്പരാതി; യുവമോര്‍ച്ച നേതാവിനെതിരെ കേസ്


മലപ്പുറം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പൊലീസില്‍ വ്യാജപരാതി നല്‍കുകയും പരാതി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവമോര്‍ച്ച നേതാവിനെതിരെ കേസെടുത്തു. പോത്തുകല്ല് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അജേഷ് പോത്തുകല്ലിന്റെ പരാതിയില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസിനെതിരെയാണ് എടക്കര പൊലീസ് കേസെടുത്തത്.

പോത്തുകല്ല് ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എം.പി കൂടിയായ രാഹുലിനെ കാണാനില്ല എന്ന് ഇന്നലെ എടക്കര പൊലീസില്‍ വ്യാജപരാതി നല്‍കുകയും പരാതിയും രസീതും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത് രാഹുലിന്റെ ഖ്യാതിക്ക് ക്ഷതമുണ്ടാക്കിയതിനാണ് കേസ്. കോണ്‍ഗ്രസ് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അജി തോമസ് പ്രചാരണം നടത്തിയതെന്നും അജേഷിന്റെ പരാതിയില്‍ പറയുന്നു.

SHARE