ഫാത്തിമ ഗോള്‍ഡിനെതിരെ വ്യാജപ്രചരണം നിയമ നടപടിക്കൊരുങ്ങി എം.ഡി റാഫി എളമ്പാറ

 

കണ്ണൂര്‍: കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഗോള്‍ഡിനെതിരെയും സ്ഥാപന ഉടമകള്‍ക്കെതിരെയുമുള്ള വ്യാജ പ്രചരണത്തിനെതിരെ നടപടി വരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രമുഖ മലയാള മാധ്യമങ്ങള്‍ക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ഫാത്തിമ ഗോള്‍ഡ് എം.ഡി റാഫി എളമ്പാറ അറിയിച്ചു. മാധ്യമങ്ങളിലെ വാര്‍ത്തയെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലും ചിലര്‍ വ്യാജ പ്രചരണം നടത്തിയിരുന്നു. വ്യാജ പ്രചരണം സ്ഥാപനത്തിന്റെ പ്രശസ്തി നശിപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഡാലോചനയുടെ ഭാഗമായി ഉണ്ടായതാണ്. വസ്തുകള്‍ അന്വേഷിക്കാതെ അടിസ്ഥാന രഹിതമായാണ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും എം.ഡി അറിയിച്ചു.

SHARE