എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജ പ്രചരണം; അവസാനം ലൈവില്‍ വന്ന് എരഞ്ഞോളി മൂസ

കണ്ണൂര്‍: പ്രശസ്ത സിനിമാ മാപ്പിള പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജ പ്രചരണം. അവസാനം ലൈവില്‍ വന്ന് താന്‍ മരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് പറയേണ്ടി വന്നു. താന്‍ ജീവനോടു കൂടിയാണ് പറയുന്നതെന്നും താന്‍ ചെയ്ത ഈ വീഡിയോ ദയവുചെയ്ത് എല്ലാവരിലും എത്തിക്കണെമെന്നും തെറ്റ് ചെയ്തവരെ ശിക്ഷിക്കാനുള്ള വഴി നിങ്ങള്‍ തന്നെ ഉണ്ടാക്കണമെന്നും അദ്ദേഹം ലൈവില്‍ പറഞ്ഞു. ഇന്നുച്ചക്ക് മുതലാണ് സമൂഹ്യ മാധ്യമങ്ങളില്‍ എരഞ്ഞോളി മൂസ മരിച്ചെന്ന രീതിയില്‍ വ്യാജ പ്രചരണം നടത്തിയത്.

SHARE