കോഴിക്കോട്:കൊറോണ പ്രതിരോധത്തിന്റെ പേരില്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ പേരിലും വ്യാജ പ്രചാരണം നടക്കുന്നതായി ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു. കോഴിക്കോട് കളക്ടര്‍ നല്‍കുന്ന കൊറോണ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ എന്ന പേരിലാണ് ഓഡിയോ ക്ലിപ് പ്രചരിക്കുന്നത്. ക്ലിപ് വാട്സാപ്പിലൂടെ വളരെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് വ്യാജമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
വാര്‍ത്തയുടെ ഉറവിടം മനസിലാക്കാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനുമായി കോഴിക്കോട് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. എല്ലാവരും ജാഗ്രതയോടെ കൊറോണ നിര്‍വ്യാപന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഈ സാഹചര്യത്തില്‍ പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങള്‍ പൊതുജനാരോഗ്യത്തിനും സുരക്ഷക്കും വലിയ വെല്ലുവിളി ആകയാല്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും അദ്ദഹം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് വിവരശുചിത്വവും. ശാസ്ത്രീയമായ പ്രതിരോധമാര്‍ഗങ്ങള്‍ മാത്രം അവലംബിക്കാം. കൊറോണ മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു