വ്യാജമദ്യം കഴിച്ച് വയനാട്ടില്‍ മൂന്ന് മരണം

കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു. വ്യാജമദ്യാമാണെന്നാണ് പ്രാഥമിക നിഗമനം. മദ്യം എത്തിച്ചത് കര്‍ണ്ണാടകയില്‍ നിന്നാണെന്നാണ് വിവരം. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

മദ്യപിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടുയുവാക്കള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ഇവരില്‍ ഒരാളുടെ പിതാവും മരിച്ചിരുന്നു. ഇദ്ദേഹം പൂജാകര്‍മ്മങ്ങള്‍ ചെയ്തിരുന്ന ആളാണ്. പൂജാകര്‍മ്മങ്ങള്‍ക്കായി എത്തിയപ്പോള്‍ ഒരാള്‍ സമ്മാനമായി നല്‍കിയ മദ്യമാണ് ഇവര്‍ കഴിച്ചത്.

അതേസമയം, കൊലപാതകത്തിന്റെ സാധ്യതകളെക്കുറിച്ച് പൊലീസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പരിശോധനകളുടെ ഫലം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ രണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മദ്യത്തിന്റെ സാമ്പിള്‍ പരിശോധനക്കും അയച്ചിട്ടുണ്ട്.

SHARE