‘തേച്ചില്ലേ പെണ്ണേ’ പാട്ടിന് ഫഹദിനെ ട്രോളിയപ്പോള്‍ പ്രശംസിച്ചത് മമ്മുട്ടി മാത്രം

റാഫി മെക്കാര്‍ട്ടിന്റെ ചിത്രമായ ‘റോള്‍ മോഡല്‍സില്‍’ ഫഹദ് ഫാസിലിന്റെ ഡാന്‍സിന് സാമൂഹ്യമാധ്യമങ്ങളിലടക്കം ട്രോള്‍ പെരുമഴയായിരുന്നു. എന്നാല്‍ പുതുമയുള്ള ഗാനത്തിന് ഫഹദിനെ പ്രശംസിച്ചത് മമ്മുട്ടി മാത്രമായിരുന്നുവെന്ന് ഫഹദിന്റെ ഉപ്പയും സംവിധായകനുമായ ഫാസില്‍ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫാസില്‍ ഫഹദിന്റെ ഡാന്‍സിനെക്കുറിച്ച് പറയുന്നത്.

ഫഹദിന് സിനിമയില്‍ ഡാന്‍സ് ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷേ വീട്ടില്‍ അവന്റെ ഉമ്മക്കും അനിയനും അത് ഇഷ്ടപ്പെട്ടില്ല. ഡാന്‍സിന് സാമൂഹ്യമാധ്യമങ്ങളിലടക്കം മോശം കമന്റാണെന്നാണ് ഫര്‍ഹാന്‍ ഫാസില്‍ പറയുന്നതെന്ന് ഫാസില്‍ പറഞ്ഞു. തേച്ചില്ലേ പെണ്ണേ ഈ നൃത്തരംഗത്തിന് പലരും ഫഹദിനെ അഭിനന്ദിച്ചുവെന്നും ഏറ്റവുമധികം പ്രശംസിച്ചത് മമ്മൂട്ടിയായിരുന്നുവെന്നും പറയുന്നു ഫാസില്‍. ‘ഡാന്‍സ് മൂപ്പര്‍ക്കൊരു വീക്ക്‌നെസ് ആണല്ലോ’ എന്ന് കൂട്ടിച്ചേര്‍ക്കുന്നു അദ്ദേഹം.

പാട്ട് പുറത്തിറങ്ങിയപ്പോള്‍ ഇതിന്റെ സംഗീതസംവിധായകന്‍ ഗോപി സുന്ദറിനും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.ഗാനരംഗത്തില്‍ നമിത പ്രമോദും വിനയ്‌ഫോര്‍ട്ടും അഭിനയിക്കുന്നുണ്ട്.

Watch Song:

SHARE