ഫഹദുമായി വീണ്ടും കൈകോര്‍ക്കാന്‍ വിനീത് കുമാര്‍; പുതിയ ചിത്രത്തിന്‍ നായകനായി ഫഹദ്

യുവതാരം ഫഹദ്ഫാസിലുമായി വീണ്ടും ഒന്നിക്കാന്‍ നടനും സംവിധായകനുമായ വിനീത്കുമാര്‍. ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിനു ശേഷമാണ് ഫഹദിനെ നായകനാക്കി വിനീത് വീണ്ടും സിനിമ ചെയ്യാന്‍ ഒരുങ്ങുന്നത്.

അഭിനയ തിരക്കുമൂലം വിനീത് തിരക്കിലാണ്. എന്നാല്‍ ജൂലായില്‍ ഫഹദുമായുള്ള പ്രോജക്റ്റ് ആരംഭിക്കും. ഫഹദ് തന്റെ പ്രോജക്റ്റില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ മറ്റു കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. വികെ പ്രകാശിന്റെ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താനെന്നും അതിനുശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ തുടക്കമെന്നും വിനീത് കുമാര്‍ പറഞ്ഞു.

ദിലീഷ് പോത്തന്റെ ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 2015-ല്‍ ഇറങ്ങിയ വിനീതിന്റെ ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിന് മികച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല.

SHARE