മില്‍മയുടെ പരസ്യത്തില്‍ കള്ളന്‍ പ്രസാദായി ഫഹദ് വീണ്ടും; സോഷ്യല്‍മീഡിയയില്‍

മില്‍മയുടെ പരസ്യത്തില്‍ കള്ളന്‍ പ്രസാദായി ഫഹദ് വീണ്ടുമെത്തി. ആഷിഖ് അബു സംവിധാനം ചെയ്ത പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ഹിറ്റായിരിക്കുകയാണ്. പോലീസ് വേഷത്തില്‍ ദിലീഷ്‌പോത്തനും പരസ്യത്തിലെത്തുന്നുണ്ട്. ജനമൈത്രി പോലീസ് സ്‌റ്റേഷന്റെ പശ്ചാത്തലത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ഉണ്ണിമായ, വിജിലീഷ് ബിറ്റോ ഡേവിസ്, രാജേഷ് മാധവന്‍ എന്നിവരും പരസ്യത്തിലുണ്ട്. സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍ തയ്യാറാക്കിയ സ്‌ക്രിപ്റ്റിന് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാലാണ്. നേരത്തെ, ഫഹദ് തന്നെ പരസ്യം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെ പരസ്യം വൈറലാവുകയായിരുന്നു. നേരത്തെ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തില്‍ ഫഹദ് കള്ളന്റെ വേഷമാണ് ചെയ്തിരുന്നത്. ഈ ആശയം കടമെടുത്താണ് പരസ്യവും ചെയ്തിരിക്കുന്നത്.