മലപ്പുറം: കേരളത്തില്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ എംപിയും ബിജെപി നേതാവുമായ മേനകാ ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഐപിസി 153 പ്രകാരമാണ് കേസ്.
സംഭവത്തില്‍ മേനകാ ഗാന്ധിക്കെതിരെ ആറോളം പരാതികളാണ് ലഭിച്ചതെന്ന് മലപ്പുറം എസ്പി അറിയിച്ചു. ആന ചരിഞ്ഞ സംഭവത്തിന്റെ പേരിലുള്ള എല്ലാ പരാതികളും ഒരേ സ്വഭാവത്തിലുള്ളതായതിനാല്‍ ഒറ്റ എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
സ്‌ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലാണ് മലപ്പുറം ജില്ലക്കെതിരെ മേനകാ ഗാന്ധി വിദ്വേഷം പരത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയത്.
Read More : പൈനാപ്പിളല്ല; ഗര്‍ഭിണിയായ ആനയുടെ ജീവനെടുത്തത് മറ്റൊന്ന്; അറസ്റ്റിലായ പ്രതിയുടെ വെളിപ്പെടുത്തല്‍
അതേസമയം, മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലെ വെള്ളിയാറില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികള്‍ കണ്ടെത്തി. പാലക്കാട് അമ്പലപ്പാറ സ്വദേശികളായ അബ്ദുള്‍ കരീം, മകന്‍ റിയാസുദീന്‍ സഹായിയായ വില്‍സണ്‍ എന്നിവരെയാണെന്നാണ് പൊലീസ് കണ്ടെത്തിയത്. അറസ്റ്റിലായ മൂന്നാം പ്രതി വില്‍സണ്‍ പന്നിപ്പടക്കത്തിന് പൈനാപ്പിളല്ല, തേങ്ങാ പടക്കമാണ് ഉപയോഗിച്ചതെന്നും വെളിപ്പെടുത്തി. വില്‍സണാന് സ്ഫോടക വസ്തു നിര്‍മിച്ച് നല്‍കിയത്. പന്നിയെ പിടികൂടാനാണ് തേങ്ങക്കുള്ളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചതെന്നും ഇയാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഭവത്തില്‍ മറ്റു രണ്ട് പതികള്‍ ഒളിവിലെന്ന് അന്വേഷണസംഘം അറിയിച്ചു