ഉത്തര്‍പ്രദേശില്‍ വസ്ത്രനിര്‍മ്മാണ ശാലയില്‍ തീപിടിച്ച് 12പേര്‍ മരിച്ചു

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗാസിയാബാദ് ജില്ലയിലെ സഹിബബാദിലുള്ള ഫാക്ടറിയില്‍ ഇന്ന് രാവിലെയാണ് സംഭവം.

അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. പരിക്കറ്റവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒക്ടോബറില്‍ സഹിബബാദിലെ പടക്കനിര്‍മ്മാണ ഫാക്ടറിയ്ക്ക് തീപിടിച്ചിരുന്നു. അന്ന് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.

SHARE