ഫാക്ടറിയില്‍ തീയണക്കുന്നതിനിടെ സ്‌ഫോടനം; നിരവധി പേര്‍ കുടുങ്ങിക്കിടന്നു

ഡല്‍ഹിയില്‍ അഗ്‌നിബാധയുണ്ടായ കെട്ടിടം തകര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. തീപ്പി അണയ്ക്കാന്‍ സ്ഥലത്തെത്തിയവരാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയത്.

പുലര്‍ച്ചെ 4.30ഓടെയാണ് ഫാക്ടറി കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടാവുകയും കെട്ടിടത്തിന്റെ മേല്‍ക്കൂര താഴേയ്ക്കു പതിക്കുകയുമായിരുന്നു. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 35 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

SHARE