ഹിന്ദു വേദഗ്രന്ഥങ്ങള്‍ തിരുത്തിയെഴുതുന്ന മുസ്‌ലിം യുവ പണ്ഡിതന്‍മാരുടെ ഫോട്ടോ; സംഘപരിവാര്‍ പ്രചരണത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്

ഹൈദരാബാദ്: ഹിന്ദു-മുസ്ലീം മതഗ്രന്ഥങ്ങളുള്ള ഒരു ലൈബ്രറിയില്‍ ഇരിക്കുന്ന ഏതാനും മുസ്‌ലിം യുവാക്കളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഹിന്ദു വേദഗ്രന്ഥങ്ങള്‍ തിരുത്തിയെഴുതുന്ന മുസ്‌ലിം യുവാക്കള്‍ എന്ന കുറിപ്പാണ് ചിത്രത്തിന്റെ കൂടെ പ്രചരിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ ഹൈദരാബാദിലെ ഒരു ഇസ്ലാമിക് പാഠശാലയില്‍ നിന്നുള്ള ചിത്രമാണിത്. ഹിന്ദു- ഇസ്ലാം മതങ്ങളുടെ പൊതുവായ ഗുണവിശേഷങ്ങള്‍ മനസ്സിലാക്കാന്‍ ഹിന്ദു വേദഗ്രസ്ഥങ്ങള്‍ പഠിക്കുന്ന മുസ്‌ലിം യുവാക്കളുടെ ചിത്രമാണ് ബുക്ക് ജിഹാദ് എന്ന പേരില്‍ സംഘപരിവാര്‍ വ്യാജപ്രചരണം നടത്തുന്നത്.

സംഭവത്തില്‍ പ്രതികരണവുമായി അല്‍ മഹാദുല്‍ ആലി അല്‍ ഇസ്ലാമി ഗവേഷണ സ്ഥാപനം രംഗത്തെത്തി. വിദ്യാര്‍ത്ഥികളില്‍ ഹിന്ദുമതത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഭഗവദ്ഗീത, ഉപനിഷത്തുകള്‍ തുടങ്ങിയ ഹിന്ദു വേദങ്ങള്‍ അവരെ പഠിപ്പിക്കുന്നുണ്ടെന്നും മറ്റ് മതങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരെ ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ ക്ഷണിക്കാറുണ്ടെന്നും അതിലൂടെ അവര്‍ക്ക് എല്ലാ മതത്തെയും കുറിച്ച് നന്നായി മനസ്സിലാക്കാന്‍ കഴിയുമെന്നും സ്ഥാപനത്തിലെ അധികൃതരിലൊരാളായ അബീദീന്‍ പറഞ്ഞു.

SHARE