കൊറോണയേക്കാള്‍ വേഗത്തില്‍ ക്രിസ്റ്റിയാനോയുടെ ഹോട്ടല്‍ വാര്‍ത്ത വൈറല്‍; വാസ്തവമെന്ത്?

പോര്‍ച്ചുഗലിലെ തന്റെ ഹോട്ടലുകള്‍ കൊറോണ രോഗികള്‍ക്കായി ആസ്പത്രികളാക്കി മാറ്റാന്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പദ്ധതിയിടുന്നെന്ന വാര്‍ത്ത വൈറസിനേക്കാള്‍ വേഗത്താലാണ് ലോകത്ത് പടര്‍ന്നത്. എന്നാല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍അടക്കം ലോകത്താകെ കോടിക്കണക്കിന് അളുകള്‍ വായിച്ച വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഇത്തരത്തിലൊരു അവകാശവാദം തങ്ങള്‍ നടത്തിയിട്ടില്ലെന്നും വാര്‍ത്തയില്‍വന്നത് ശരിയല്ലെന്നും ഹോട്ടല്‍ മാനേജ്മന്റ് തന്നെ വ്യക്തമാക്കി. റൊണാള്‍ഡോ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അത്തരമൊരു പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും താരത്തിന്റെ വ്യക്താവ് എഎഫ്പിയോട് പ്രതികരിച്ചു.

പെസ്റ്റാന ഹോട്ടല്‍ ഗ്രൂപ്പും പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചേര്‍ന്നാണ് പെസ്റ്റാന സിആര്‍ 7 ഹോട്ടലുകള്‍ നടത്തുന്നത്. നിലവില്‍ ലിസ്ബണിലും പോര്‍ച്ചുഗലിലെ ഫഞ്ചലിലുമാണ് ഹോട്ടലുകളുള്ളത്.
”പുറത്തുവന്ന വിവരങ്ങള്‍ കൃത്യമല്ലെന്നും ഇ്ത്തരത്തിലൊരു അവകാശവാദം വ്യാജമാണെന്നും ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു സൂചനയും ലഭിച്ചില്ലെന്നും, മാര്‍ച്ച് 16 ന് എഎഫ്പിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ പെസ്റ്റാന ഹോട്ടല്‍ വക്താവ് വ്യക്തമാക്കിയിരുന്നു.

”ഞങ്ങള്‍ ഒരു ഹോട്ടല്‍ സംരഭമാണ്. ഞങ്ങള്‍ അതൊരു ആസ്ത്രിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും. എല്ലാവരേയും പോലെ ഇന്നും, ഞങ്ങള്‍ ഒരു ഹോട്ടലായി തുടരും, സിആര്‍ 7 ഹോട്ടലിന്റെ ലിസ്ബണ്‍ ബ്രാഞ്ച് വ്യക്താവ് ഡച്ച് വാര്‍ത്താ ചാനലായ ആര്‍ടിഎല്‍ ന്യൂസിനോട് പറഞ്ഞു.

മാര്‍ച്ച് 14 നാണ് ഹോട്ടലിനെ സംബന്ധിച്ച വ്യാജ വാര്‍ത്ത ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്. ”ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെസ്റ്റാന സിആര്‍ 7 ഹോട്ടലുകള്‍ അടുത്തയാഴ്ച ആസ്പത്രികളാകും, അവിടെ പോര്‍ച്ചുഗലിലെ രോഗികള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കും. എല്ലാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അദ്ദേഹം പണം നല്‍കും. എന്തൊരു മനുഷ്യന്‍. ‘ എന്നായിരുന്നു ട്വീറ്റ്

തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ചുവടെ:

ബ്രസീലിലെ സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് ഇ.എസ്.പി.എന്‍, കെനിയന്‍ വാര്‍ത്താ സൈറ്റായ ടുക്കോ എന്നിവയും അവരുടെ വെബ്സൈറ്റിലും ഫെയ്സ്ബുക്ക് പേജിലും ഇന്ത്യയിലെ ഒട്ടനവധി മാധ്യമങ്ങളും ഈ വ്യാജ വാര്‍ത്ത പങ്കിട്ടിരുന്നു. മാര്‍ച്ച് 11, 12 തീയതികളില്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബായ യുവന്റസില്‍ കോവിഡ് 19 ബാധ സ്ഥിരീകരിക്കുകയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നീരീക്ഷണത്തിലാവുകയും ചെയ്തതിന് പിന്നാലെയായിരുന്നു വാര്‍ത്ത പ്രചരിച്ചത്.

യുവന്റസ് വെബ്സൈറ്റും മാര്‍സ പത്രവും വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, വാര്‍ത്ത വ്യാജമാണെന്ന് ഫുട്‌ബോള്‍ ജേണലിസ്റ്റ് ക്രിസ്റ്റോഫ് ടെറൂര്‍ പറഞ്ഞു.
”പോര്‍ച്ചുഗലില്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ടുചെയ്തു, അതിനിടയില്‍ മാര്‍സ (വൈറല്‍ കഥ) നീക്കംചെയ്തു,” അദ്ദേഹം ട്വീറ്റ് ചെയ്തു.

മാര്‍ച്ച് 14 ന് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കൊറോണ സംബന്ധിച്ച് ക്രിസ്റ്റ്യാനോ പോസ്റ്റ് ചെയ്തിരുന്നു. ”മറ്റെല്ലാ താല്‍പ്പര്യങ്ങള്‍ക്കും ഉപരിയായി” മനുഷ്യജീവിതം സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളില്‍ ഒരാളാണ് ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സി.ആര്‍ 7 ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങളും ആഡംബര ഹോട്ടലുകളും മറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. സമൂഹ്യ സേവനങ്ങളിലും ഫലസ്തീന്‍, അഭയാര്‍ത്ഥി സഹായത്തിലും പേരുക്കേറ്റ താരമാണ് ക്രിസ്റ്റ്്യാനോ. ്അതിനിടെ ലോകം കോവിഡ്-19 ആശങ്കയില്‍ നില്‍ക്കെയാണ് താരത്തെ സംബന്ധിച്ച വാര്‍ത്ത ലോകത്ത് വൈറലായത്.