ഇരുണ്ടതും വൃത്താകൃതിയിലുള്ളതുമായ ശരീരവും ആറ് കാലുകളും നീളമുള്ള ചിറകുമുള്ള പ്രാണിവര്‍ഗമാണ് ഡങ് ബീറ്റിലസ് (Dungbeetle) അഥവാ ചാണകംതീനി വണ്ടുകള്‍. അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഈ വണ്ടുകളെ കാണാനായി സാധിക്കും. ചൂടുള്ളതും വരണ്ടതുമായ മരുഭൂമികള്‍ മുതല്‍ സമൃദ്ധമായ വനങ്ങളില്‍ വരെ ഇവ വസിക്കുന്നു. ഈ വണ്ടുകള്‍ പ്രകൃതിയില്‍ വളരെ പ്രധാന പങ്കു വഹിക്കുന്നുണ്ട്. മാലിന്യങ്ങള്‍ പുനരുപയോഗിക്കുകയും കീടങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള മാലിന്യങ്ങളെ നീക്കം ചെയ്ത് രോഗങ്ങള്‍ പരത്തുന്നത് തടയുന്നു.
ലോകമെമ്പാടും ഏകദേശം 8,000 ഇനം ചാണകം വണ്ടുകള്‍ ഉണ്ടെന്ന് എന്ഡോമോളജിസ്റ്റുകള് കണക്കാക്കുന്നു. ചാണക വണ്ടുകളില്‍ ഒരു ഇനമായ ഒന്തോഫാഗസ് ടോറസിന് (Onthophagus taurus) തന്റെ ശരീരഭാരത്തേക്കാള്‍ 1141 മടങ്ങ് ഭാരമുള്ള വസ്തുക്കള്‍ അനായാസം പൊക്കാനുള്ള കഴിവുണ്ട്. അതായത് ആറ് ഡബിള്‍ ഡെക്കര്‍ ബസ്സുകള്‍ വരെ പൊന്തിക്കാന് പറ്റുമെന്നര്‍ഥം! മനുഷ്യന്റെ 1141 മടങ്ങ് ഭാരം നിറയെ യാത്രക്കാരുള്ള ആറ് ഡബിള്‍ഡെക്കര്‍ ബസ്സുകള്‍ക്ക് തുല്ല്യമാണ്.
ഓരോ വണ്ടിനും പല വലുപ്പമാണ്. 0.2 മുതല്‍ 1.2 ഇഞ്ച് വരെ നീളമുണ്ടാകും. തുരങ്കങ്ങള്‍ കുഴിക്കാനും ചാണകം ശേഖരിക്കാനും കാലുകള്‍ ഇവയെ സഹായിക്കുന്നു. ചാണക വണ്ടുകളുടെ ശരാശരി ആയുസ്സ് 3 മുതല്‍ 5 വര്‍ഷം വരെയാണ്. ചൈനയില്‍ ചില ഔഷധ മരുന്നുകളില്‍ ചാണകം വണ്ടുകളെ 10 വ്യത്യസ്ത രോഗങ്ങള്‍ ഭേദമാക്കാന്‍ ഉപയോഗിക്കുന്നു.