ഫേസ്മാസ്‌ക് വഴി പത്തിലധികം പേര്‍ക്ക് വൈറസ് പകരാം; അലക്ഷ്യമായി വലിച്ചെറിയരുതെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഫേസ് മാസ്‌ക്, ഉപയോഗത്തിന് ശേഷം അലക്ഷ്യമായി വലിച്ചെറിയുന്നത് ആപത്തെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് വലിയ രീതിയിലുള്ള രോഗ വ്യാപനത്തിന് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉപയോഗിച്ച മുഖാവരണം തുറസ്സായ സ്ഥലത്ത് വലിച്ചെറിയുന്നത് വഴി പത്തിലധികം ആളുകള്‍ക്ക് വരെ രോഗം പകരാമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഉപയോഗ ശേഷം ഫേസ്മാസ്‌ക്കുകള്‍ റോഡില്‍ വലിച്ചെറിയുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഉപയോഗിച്ച മുഖാവരണം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് വഴി കൊവിഡ് രോഗവ്യാപനത്തിനുളള വലിയ സാധ്യതയാണ് തുറന്നിടുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കൊവിഡ് ബാധിച്ചയാള്‍ വഴി 416 പേര്‍ക്ക് രോഗം പകരാമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സാധാരണനിലയില്‍ സ്രവങ്ങളിലൂടെയോ, തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ആണ് രോഗം പകരുന്നത്.

SHARE