വര്‍ഗ്ഗീയ പരാമര്‍ശമുള്ള ഫേസ്ബുക്ക് പോസ്റ്റ്: ബി.ജെ.പി ഐ.ടി സെല്‍ അംഗം അറസ്റ്റില്‍

ഗുവാഹത്തി: അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചതിന് ബി.ജെ.പി ഐ.ടി സെല്‍ അംഗത്തെ പൊലീസ് അറസ്റ്റു ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയ പരാമര്‍ശമുള്ള പോസ്റ്റ് പ്രചരിപ്പിക്കുകയായിരുന്നു അസമിലെ ബി.ജെ.പിയുടെ ലോക്കല്‍ ഐ.ടി സെല്‍ സെക്രട്ടറി നിതുബോറ. പരാതിയില്‍ ബി.ജെ.പിക്കാരായ രണ്ടുപേരെക്കൂടി ചോദ്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ആദിവാസി വിഭാഗത്തില്‍പെട്ട യുവതിയെ ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടയാള്‍ ബലാത്സംഗം ചെയ്‌തെന്ന വ്യാജവാര്‍ത്തയാണ് ഇവര്‍ പ്രചരിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് നിതു ബോറയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

SHARE