വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി ഫെയ്‌സ്ബുക്ക്; ലൈക്കുകള്‍ ഇനി കാണില്ല

പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങി സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിലിടുന്ന ഒരു പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങളുടെയും കാഴ്ചകളുടെയും ലൈക്കുകളുടെയും എണ്ണം അത് പോസ്റ്റ് ചെയ്ത ആള്‍ക്ക് മാത്രം കാണാവുന്ന തരത്തില്‍ മാറ്റം വരുത്താനുള്ള ശ്രമമാണ് ഫെയ്‌സ്ബുക്ക് നടത്താനൊരുങ്ങുന്നത്. ഇതിന്റെ പ്രവര്‍ത്തനം അവര്‍ ആരംഭിച്ചു.

പോസ്റ്റുകള്‍ക്ക് മേല്‍ കൂടുതല്‍ സ്വകാര്യത വരുത്താന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു മാറ്റം പരിമിതമായ രീതിയില്‍ തുടങ്ങിയിരിക്കുന്നത്. മാറ്റം ഉപയോക്താക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുണ്ടോ എന്ന് പ്രതികരണങ്ങളിലൂടെ തേടും.

നേരത്തെ ഇതിന്റെ പരീക്ഷണം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ ഫെയ്‌സ്ബുക്ക് നടത്തിയിരുന്നു. ഒരു പോസ്റ്റിന് എത്ര ലൈക്കുകള്‍ കിട്ടുന്നു എന്ന സമ്മര്‍ദ്ദം പോസ്റ്റിടുന്ന വ്യക്തിക്ക് ഉണ്ടാകുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിരുന്നു.

SHARE