ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് വിഷവാതകത്തിന്റെ സാന്നിധ്യം; നാല് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് അതീവ നാശകാരിയായ വിഷവാതകമായ സരിന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംശയാസ്പദമായി കണ്ട പാക്കറ്റിലാണ് സരിന്‍ സാന്നിധ്യം കണ്ടെത്തിയത്. വിഷവാതകത്തിന്റെ സാന്നിധ്യം ഉറപ്പിച്ചതോടെയാണ് കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചത്.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് എത്തിയ എഫ്.ബി.ഐ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനുഷ്യന്റെ നാഡീ സംവിധാനത്തെ സരിന്‍ പെട്ടന്ന് തന്നെ മരണകാരണമാവും. യു.എന്‍ കൂട്ടനശീകരണ ആയുധങ്ങളുടെ പട്ടികയില്‍ പെടുത്തിയ ആയുധമാണ് സരിന്‍.

SHARE