ഇതല്ലേ നമ്മുടെ ഇന്ത്യ… ഇതിങ്ങനെ പോകട്ടെ; കുറിപ്പ് വൈറല്‍

ഇന്നലെ നടന്നതാണ്..ഇപ്പോഴും രോമാഞ്ചം മാറിയിട്ടില്ല..രാത്രി 10.45…പയമ്പ്രയില്‍ ടടഘഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള നൈറ്റ് ക്യാമ്പ് കഴിഞ്ഞു ഞാന്‍ മടങ്ങുകയാണ്.. കൂടെ ഭാര്യയുമുണ്ട്..പകല്‍ തന്നെ വാഹന സൗകര്യം കുറവാണ് ആ റൂട്ടില്‍.വീട്ടിലേക്ക് 9 കി.മീറ്റര്‍ ഉണ്ട്. എന്റെ ടു വീലര്‍ പഞ്ചര്‍ ആയിരിക്കുന്നു..സ്ട്രീറ്റ് ലൈറ്റ് പോലുമില്ലാത്ത റോഡിന്റെ നടുവില്‍.നല്ല വിശപ്പും.മൊത്തം ഇരുട്ട്. വിശപ്പുകൊണ്ടും..വെളിച്ചം കൊണ്ടും.. വണ്ടിയുടെ വെളിച്ചം കണ്ടു അടുത്ത വീട്ടിലെ ഒരുമ്മ കുറച്ചകലെ ഉള്ള വീടിന്റെ മുറ്റത്തു നിന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

രണ്ട്? ചെറുപ്പക്കാര്‍ ടു വീലറില്‍ വന്നു ചോദിച്ചു.. എന്തു പറ്റി ഏട്ടാ.? ഞാന്‍ പറഞ്ഞു ടയര്‍ പഞ്ചര്‍ ആയി..! ‘ജാഫറെ,ഉസ്മാന്‍കാ?െന്റ നമ്പര്‍ ഉണ്ടോ കയ്യില്‍..?’ഒരുത്തന്‍ കൂടെ ഉള്ള ആളോട്.. ‘മ്മടെ പഞ്ചര്‍ ഒട്ടിക്ക്‌ന്നോ..?! ഇല്ലഡ…’

ഉമ്മ സംസാരം കേട്ട് റോഡിലേക്ക് വന്നു…’ഉസ്മാന്റെ നമ്പര്‍ വേണേലു ആ പോരേല് ചോദിച്ച കിട്ടും..ഞാനാകെ വല്ലാതായി…മൂന്ന് മുസ്ലീംകള്‍ ആണ് എന്റെ ചുറ്റും…എന്റെ നെറ്റിയിലും വണ്ടിയിലും ഹിന്ദു എന്ന് തെളിയിക്കുന്ന ചിഹ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് ഞാന്‍ ആരാണെന്നോ പാര്‍ടിയെതെന്നോ അറിയില്ല…!! എന്റെ മതത്തില്‍ പെട്ട ‘ചിലരാല്‍’ ഏറെ മാനസീക പീഢനം അനുഭവിക്കുന്നവര്‍. എന്തിനു ഒന്നുമറിയാതെ എന്നെ സഹായിക്കുന്നു…?! പൊടുന്നനെ ഒരു ഇയോണ്‍ കാര്‍ വന്നു. ചെറുപ്പക്കാര്‍ ആ കാര്‍ നിര്‍ത്തിച്ചു… ഒരാള്‍ പറഞ്ഞു..

‘അ… ജ്ജ് ആയിരുന്നോ…അനസ്സെ…’
അനസ്: ന്താടാ…?!
ഒരാള്‍:(ആരാണ് അതില്‍ ജാഫര്‍ എന്നും മറ്റേ ആളുടെ പേര് ജബ്ബാര്‍ ആണെന്നോ എനിക്കറിയില്ല) ‘ജ്ജ് ഇവരെ ഒന്നു കാരന്തുര്‍ ഇറക്കി കൊടുക്ക്…’
അനസ്: കേറിക്കൊളി….
ഉമ്മ: ന്നാ വണ്ടി ബടെ കേറ്റി വച്ചോളി…

ഞങ്ങള്‍ വണ്ടി ഉന്തി വീടിന്റെ മുറ്റത്ത് വച്ചു. അനസിന്റെ വണ്ടിയില്‍ ഞങ്ങള്‍ ഓരോ കഥ പറഞ്ഞു പൊന്നു. ഇലക്ട്രിഷന്‍ ആണ് അനസ്..പോലൂരോ കൊണോട്ടോ പന്തല്‍ വാടക സ്‌റ്റോറും ഉണ്ട്. പരസ്പരം ഞങ്ങള്‍ പരിചയപ്പെട്ടു…!ഒരു വലിയ പച്ചതുള്ളന്‍ കാറിന്റെ ഡാഷില്‍ കണ്ടു..ഞാന്‍ ചോദിച്ചു..’ഇതിനെ എവിടുന്നു കിട്ടി…’ അനസ് ചിരിച്ചു. ‘എവിടുന്നോ കേറിയതാ…ഓന് പിന്നെ കാറ് വാങ്ങി യാത്ര ചെയ്യാന്‍ പറ്റുലല്ലോ…അയ്‌നോന്‍ഡ് ഞാന്‍ ഓടിക്കാന്‍ പോയില്ല…’ അനസിന്റെ തമാശയില്‍ ഞങ്ങള്‍ പങ്കു ചേരുന്നു..! കാരന്തൂര്‍ എത്തി… ‘ഓട്ടോ ഒന്നും കാണുന്നില്ലല്ലോ… രാത്രി പതിനൊന്നര കഴിഞ്ഞിലെ..ണ്ടാവൂല…’ ഞങ്ങളെക്കാള്‍ വേവലാതി അനസിന്…

‘ഞാന്‍ വീട്ടില്‍ ഇറക്കിത്തരാം..’ അനസ് വണ്ടി നേരെ വിട്ടു. നടക്കാനുള്ള ചെറിയ ദൂരത്ത് എത്തിയപ്പോ ഞാന്‍ പറഞ്ഞു..’ഇവിടെ മതി…!’ ‘സാരല്യ…വീട്ടില്‍ ഇറക്കാം…’ അനസ് വിടിന്നില്ല. എന്റെ നിര്‍ബന്ധത്തിന് അനസ് വണ്ടി നിര്‍ത്തി. കൈ തന്നു… ഒരു ചെറു പുഞ്ചിരിയോടെ അനസ് മടങ്ങി, ഒരു വലിയ കാര്യമൊന്നും ഞാന്‍ ചെയ്തില്ല എന്ന മട്ടില്‍.

ഞാന്‍ ഈ പോസ്റ്റിടുമ്പോഴും എന്റെ വണ്ടി ആ ഉമ്മായുടെ വീട്ടില്‍ ഉണ്ട്. എനിക്ക് ഒരു ടെന്‍ഷനും വണ്ടിയെ കുറിച്ചോര്‍ത്ത് ഇല്ല. ഇതല്ലേ നമ്മുടെ ഇന്ത്യ..ഇതിങ്ങനെ പോകട്ടെ….ഇനം തിരിച്ചു ഇറങ്ങാന്‍ പറയുന്നവരെ… ഇനിയെങ്കിലും നിങ്ങള്‍ തിരിച്ചറിയൂ…!!!

SHARE