ലോകം മുഴുവന്‍ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. മിക്ക രാജ്യങ്ങളിലും ജനങ്ങള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടുകളില്‍ തന്നെ കഴിഞ്ഞ് വൈറസിനെ പ്രതിരോധിക്കുന്നു. ആളുകള്‍ സാമൂഹിക മാധ്യമങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഈ സമയത്ത് ശ്രദ്ധേയമായ ഇമോജികളുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക്.
‘കെയര്‍’ ഇമോജിയാണ് പുതിയതായി ഫെയ്‌സ്ബുക്ക് പുറത്തിറക്കിയത്. പഴയ ഇമോജികള്‍ക്കൊപ്പം ഇപ്പോള്‍ കെയര്‍ ഇമോജിയും ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. കരുതലിന്റേയും ഐക്യദാര്‍ഢ്യത്തിന്റേയും പ്രതീകമാണ് പുതിയ ഇമോജിയെന്ന് ഫെയ്‌സ്ബുക്ക് ആപ്പിന്റെ തലവന്‍ ഫിഡ്ജി സിമോ പറഞ്ഞു. ഫെയ്‌സ്ബുക്കിനൊപ്പം മെസഞ്ചറില്‍ ഒരു പുതിയ ഹാര്‍ട്ടിന്റെ ഇമോജിയും വന്നിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധി ബാധിച്ചവര്‍ക്ക് പിന്തുണ പ്രകടിപ്പിക്കാനായാണ് പുതിയ പ്രതികരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.