പൊലീസ് കണ്ണടിച്ച് തകര്‍ത്തിട്ടും ഒന്നാംസ്ഥാനം കരസ്ഥമാക്കി ജാമിഅ വിദ്യാര്‍ത്ഥി

ജാമിഅ മില്ലിയയില്‍ പൊലീസ് നടത്തിയ നരനായാട്ട് വിളിച്ചോതുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ലൈബ്രറിയില്‍ കയറി യാതൊരു പ്രകോപനവും കൂടാതെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ അങ്ങേയറ്റം വേദനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ പൊലീസ് അക്രമത്തിനിരയായിട്ടും തോല്‍ക്കാത്ത മനസ്സുള്ള മുഹമ്മദ് മിന്‍ഹാജുദ്ദീന്റെ വിജയമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടും മിന്‍ഹാജുദ്ദീന്‍ പ്രബന്ധ മത്സരത്തില്‍ പങ്കെടുത്ത് കരസ്ഥമാക്കിയത് ഒന്നാംസ്ഥാനമാണ്.

കഴിഞ്ഞ ദിവസം ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന ജാമിഅ ടീച്ചേഴ്‌സ് കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കലിലാണ് ജാമിഅ വിദ്യാര്‍ത്ഥി മുഹമ്മദ് മിന്‍ഹാജുദ്ദീന്‍ ഒന്നാം സ്ഥാനം നേടിയത്. ജാമിഅയിലെ രണ്ടാംവര്‍ഷ എല്‍.എല്‍.എം വിദ്യാര്‍ഥിയാണ് മിന്‍ഹാജുദ്ദീന്‍. പൊലിസില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി ബാത്ത്‌റൂമില്‍ ഒളിച്ച മിന്‍ഹാജുദ്ദീനെ പൊലിസ് അവിടെയിട്ടും മര്‍ദ്ദിക്കുകയായിരുന്നു. ഇരു കണ്ണിനും ലാത്തിയടിയേറ്റ മിന്‍ഹാജുദ്ദിന്റെ ഇരുകണ്ണുകള്‍ക്കും പരിക്കേല്‍ക്കുകയും ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തിരുന്നു. തനിക്ക് ഒന്നാംസ്ഥാനം നേടി തന്ന പ്രബന്ധത്തിന്റെ വിവരശേഖരണത്തിന് ലൈബ്രറിയില്‍ എത്തിയപ്പോഴായിരുന്നു പൊലീസിന്റെ ക്രൂരത.

SHARE