സിന്ധില്‍ ചാവേര്‍ ആക്രമണം 70 മരണം

കറാച്ചി: പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഇന്നലെ രാത്രിയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഐ.എസ് ഭീകരരാണ് ആക്രമണത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരം. സിന്ധിലെ ലാല്‍ ഷബാസ് കലന്ദര്‍ പള്ളിക്ക് സമീപമാണ് ആക്രമണമുണ്ടായത്. ആരാധാനലയത്തിലേക്ക് പ്രധാന കവാടത്തിലുടെ പ്രവേശിച്ച അക്രമി ആള്‍ക്കൂട്ടത്തിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. പിന്നിട് ഇയാള്‍ സ്വയം പൊട്ടിത്തെറിച്ചു. കൂടുതല്‍ മരണത്തിന് സാധ്യതയുണ്ടെന്നാണ് കറാച്ചി പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണം നടന്ന സ്ഥലത്ത് ചികില്‍സ സംവിധാനങ്ങള്‍ കുറവായതിനാല്‍ 70 കീലോമീറ്ററോളം സഞ്ചരിച്ചാണ് പരുക്കേറ്റവരെ ആസ്പത്രിയിലെത്തിക്കുന്നത്.

SHARE