കൊച്ചി: പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുബായ് കെ എം സി സിക്ക് വേണ്ടി ഷഹീര്‍ ആണ് ഹര്‍ജി നല്‍കിയത്. കേരളത്തിന് പുറത്ത് ഇത്തരം നിബന്ധനകള്‍ ഇല്ലെന്നു ഹര്ജിക്കാരന് പറയുന്നു.
ഇതേ ആവശ്യം ഉന്നയിച്ചു റെജി താഴ്മണ്‍ നല്കിയ ഹര്‍ജിയും കോടതിയുടെ പരിഗണയില്‍ ഉണ്ട്. എന്നാല്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതേ സമയം പ്രവാസികളെ മടക്കിക്കൊണ്ടു വരുന്നകാര്യത്തിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് യുഡിഎഫ്.