കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂര്‍ പടിയൂര്‍ സ്വദേശി സുനില്‍(28) ആണ് മരണപ്പെട്ടത്. സുനില്‍ എക്സൈസ് െ്രെഡവറാണ്. ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. സുനിലിന്റെ സമ്പര്‍ക്കത്തില്‍ 25 ബന്ധുക്കളും 18 സഹപ്രവര്‍ത്തകരുമാണ് ഉളളത് എന്നാണ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ 21 ആയിരിക്കുകയാണ്. സുനിലിന് എവിടെ നിന്നാണ് രോഗം പകര്‍ന്നത് എന്നത് സ്ഥിരീകരിച്ചിട്ടില്ല.
വൈറസിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല എന്നതിനാല്‍ സുനിലിന് കോവിഡ് പകര്‍ന്നുവെന്ന് സംശയിക്കുന്നത് രണ്ട് സാഹചര്യങ്ങളിലാണ്. ഇക്കഴിഞ്ഞ മൂന്നാം തിയ്യതി അബ്കാരി കേസിലെ പ്രതിയെ കോവിഡ് പരിശോധനയ്ക്ക് വേണ്ടി സുനില്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. അതിന് ശേഷം തോട്ടടയിലെ ക്വാറന്റൈന് കേന്ദ്രത്തിലേക്കും പ്രതിയുമായി പോവുകയുണ്ടായി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സുനിലിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് വ്യക്തമാക്കി നേരത്തെ മെഡിക്കല്‍ കോളേജ് അധികൃതര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. സുനിലിന് കടുത്ത ന്യൂമോണിയ ബാധിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനവും തകരാറില്‍ ആയിരുന്നു. രക്തസമ്മര്‍ദ്ദത്തിലും വ്യതിയാനമുണ്ടായി. വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു സുനിലിന്റെ ജീവന് നിലനിര്‍ത്തിപ്പോന്നിരുന്നത്. മട്ടന്നൂര്‍ എക്സൈസ് ഓഫീസില്‍ െ്രെഡവറായി ജോലി ചെയ്ത് വരികയായിരുന്നു സുനില്‍. പടിയൂര്‍ പഞ്ചായത്തിലെ കല്യാട് സ്വദേശിയാണ്. സുനിലിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മട്ടന്നൂര്‍ എക്സൈസ് ഓഫീസ് അണുവിമുക്തമാക്കിയതിന് ശേഷം താല്‍ക്കാലികമായി അടച്ച് പൂട്ടിയിരിക്കുകയാണ്. ഓഫീസിലെ ജീവനക്കാരായ 16 പേരോടും ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.