ട്രംപിന്റെ മുന്‍ ഉപദേഷ്ടാവിന് ജയില്‍ ശിക്ഷ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ഠാവിന് ജയില്‍ ശിക്ഷ. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോപൗലോസിനാണ്് ജയില്‍ശിക്ഷ വിധിച്ചത്. 14 ദിവസത്തേക്കാണ് വാഷിങ്ടണ്‍ ഡിസി കോടതി ജയില്‍ശിക്ഷ വിധിച്ചത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിലാണ് പാപഡോ പൗലോസിന് ശിക്ഷ വിധിച്ചത്. ഡെമോക്രാറ്റുകളുടെ തട്ടിയെടുത്ത ഇമെയിലുകള്‍ റഷ്യക്കാരുടെ കൈയിലുണ്ടെന്ന വിവരം മറച്ചുവെക്കുകയും എഫ്ബിഐയോട് കള്ളം പറയുകയും ചെയ്തതതായി ജോര്‍ജ് പാപഡോപൗലോസ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

SHARE