കടക്കെണിയില്‍ പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്തു

കടക്കെണിയില്‍ കുടുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.ബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് ബി.ബി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നത്. എന്നാല്‍ മരണം ഹൃദയാഘാതം മൂലമല്ലെന്നും ആത്മഹത്യയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

58ാമത്തെ ജന്മദിനത്തിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജീവിതം അവസാനിപ്പിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 5.45ന് ഭാര്യക്കൊപ്പം ചായ കുടിച്ച് സ്വന്തം മുറിക്കകത്തേക്ക് പ്രവേശിക്കുകയായിരുന്നു. രണ്ടു മണിക്കൂറായിട്ടും മുറിയില്‍ നിന്ന് പുറത്തിറങ്ങാതായതോടെ ഭാര്യ വാതിലില്‍ തട്ടി വിളിച്ചു. മുറിയില്‍ നിന്നും പ്രതികരണം ഒന്നുമില്ലാതായതോടെ ഭാര്യ അയല്‍ക്കാരെ അറിയിച്ചു. തുറന്ന് വാതില്‍ ചവിട്ടി തുറന്നപ്പോള്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.

SHARE