ഇ.വി.എം സുരക്ഷിതം; സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടല്‍ ഷെയര്‍ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദമായതോടെ പോസ്റ്റ് മുക്കി

വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടിനെ കുറിച്ച് വ്യാപകമായി സംശയം ഉയരുന്നതിനിടെ വോട്ടിങ് മെഷീനെ വെള്ള പൂശിയുള്ള സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ട് സ്വന്തം വാളില്‍ ഷെയര്‍ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഘ്പരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടലായ ഓപ് ഇന്ത്യ ഡോട്ട് കോമിലെ ലേഖനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്തയുടെ ലിങ്ക് ട്വിറ്ററില്‍ നിന്നു മുക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാറിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ വിവാദം. വോട്ടിങ് യന്ത്രം സുരക്ഷിതമാണ് എന്ന തരത്തില്‍ സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടലായ ഓപ് ഇന്ത്യ ഡോട്ട് കോമില്‍ വന്ന ലേഖനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് മുക്കുകയായിരുന്നു.

SHARE