ലോകത്ത് കൊറോണ വൈറസ് പടരുന്നത് സുപ്രധാന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളെ സാരമായി ബാധിക്കുന്നു. ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ രണ്ട് ടൂര്‍ണ്ണമെന്റുകളായ ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും മാറ്റിവെച്ചേക്കും. ജൂണില്‍ ആരംഭിക്കേണ്ട യൂറോകപ്പും മാറ്റിവെക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്.
പ്രധാന ഫുട്ബോള്‍ ക്ലബുകളും കളിക്കാരും കോവിഡ് 19 ഭീതിയിലായതോടെയാണ് ടൂര്‍ണ്ണമെന്റുകള്‍ തന്നെ താത്ക്കാലികമായി റദ്ദാക്കാനുള്ള തീരുമാനത്തിന് സാധ്യതയേറുന്നത്. ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസ് ഉടമക്ക് കോവിഡ് 19 സ്ഥീരികരിച്ചിരുന്നു. ഇതോടെ ഒളിംപിയാക്കോസ് താരങ്ങളും ഒഫീഷ്യലുകളും മാത്രമല്ല ഒളിംപിയാക്കോസിനെതിരെ കളിച്ച അഴ്സണലിന്റെ ഒഫീഷ്യലുകള്‍ വരെ കോവിഡ് 19 ഭീതിയിലായി.