കൊച്ചു ക്രോസ്ലിന്‍ പകരുന്ന ജീവിത പാഠം; വൈറലായി വീഡിയോ

Girl tries to get on her horse.

മഹാന്മാര്‍ പറഞ്ഞു വെച്ച ബാലപാഠങ്ങള്‍ കൊച്ചു കുട്ടി ജീവിതത്തില്‍ പകര്‍ത്തി കാണിച്ചാല്‍ കണ്ടമ്പരക്കുക എല്ലാതെ എന്തു ചെയ്യാന്‍! അത്തരമൊരു ജീവിത പാഠമാണ് മൂന്നു വയസുകാരി തന്റെ കുഞ്ഞു കുസൃതിയിലൂടെ ലോകത്തിന് കാണിച്ചത്.

vest_family_today_10242016_5f19ce085632e7c4e3176cda21b333c9-today-inline-large
ക്രോസ്ലിന്‍ വെസ്റ്റ് കുടുംബത്തോടൊപ്പം

പരിശ്രമമാണ് വിജയത്തിലേക്കുള്ള പാത, ജീവിതം തോല്‍ക്കാനുള്ളതല്ല, തോറ്റു മടങ്ങരുത് വീണ്ടും വീണ്ടും പരിശ്രമിക്കുക തുടങ്ങി കുട്ടികാലം മുതല്‍ കേട്ടു മടുത്ത ജീവിത വിജയത്തിനായുള്ള ഉത്തേജക വാക്യങ്ങള്‍. എന്നാല്‍ ഇത് അപ്പടി സ്വന്തം കാര്യത്തിനായി നടപ്പാക്കിയിക്കുകാണ് ഈ കുഞ്ഞു ക്രോസ്ലിന്‍ വെസ്റ്റ്.

തന്നെക്കാള്‍ ഉയരമുള്ള തന്റെ കുതിരയുടെ പുറത്തു കയറാനുള്ള കുഞ്ഞു ക്രോസ്ലിന്റെ പരിശ്രമമാണ് ലോകത്തിനു തന്നെ പാഠമായി മാറിയത്.

ലക്ഷ്യത്തിന് മുന്നില്‍ തോറ്റു കൊടുക്കാത്ത മൂന്നു വയസുകാരിയുടെ തുടര്‍ചയായ പരിശ്രമം സമൂഹമാധ്യമങ്ങളില്‍ തരംഗമായി.
ഒന്നും രണ്ടും വട്ടമൊന്നുമല്ല പതിനാറു തവണയാണ് മൂന്നു വയസുകാരി ലക്ഷ്യം നേടാനായി ശ്രമിച്ചത്. ഒടുവില്‍ കുതിര പുറത്തു കയറിയിരുന്നുള്ള ക്രോസ്ലിന്റെ പുഞ്ചിരിയും കാണേണ്ടതു തന്നെ.

വീഡിയോ കാണാം

SHARE