ന്യൂനപക്ഷങ്ങള്‍ക്ക് കുഴിമാടങ്ങള്‍ നിര്‍മ്മിക്കലാണ് കേന്ദ്രത്തിന്റെ ജോലി; ഇ.ടി മുഹമ്മദ് ബഷീര്‍

കേന്ദ്രസര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് കുഴിമാടങ്ങള്‍ ഉണ്ടാക്കുന്ന ജോലിയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. അവര്‍ക്ക് സുരക്ഷിതത്വത്തിന്റെ ചിന്തകള്‍ പോലും വളരെ നിരാശയായി കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇവിടെ ബജറ്റ് പ്രസംഗത്തില്‍ ന്യൂനപക്ഷങ്ങളുടെ രാജ്യത്തിന്റെ പൊതുവായ കാര്യങ്ങള്‍ വിശദീകരിച്ച കൂട്ടത്തില്‍ അവക്ക് ഭംഗി കൂട്ടാന്‍ ധനകാര്യ വകുപ്പ് മന്ത്രി മൂന്ന് കാവ്യശകലങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ത്യ ഇന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതും കേള്‍ക്കേണ്ടതും രവീന്ദ്ര നാഥാ ടാഗോറിന്റെ ‘ ഫ്രീഡം സോങ് ‘ എന്ന കവിതയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ പദ്ധതികളെയും മന്ത്രാലയത്തെയും ഗവണ്‍മെന്റ് തകര്‍ക്കുകയാണ്. അവയെ ഞെക്കിക്കൊല്ലുന്ന സമീപനമാണ് ഗവണ്‍മെന്റ് എടുക്കുന്നത് . ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ യു.പി.എസ്.സി, സ്‌റ്റേറ്റ് പബ്ലിക് കമ്മീഷന്‍ പോലുള്ള പദ്ധതികള്‍ക്ക് കോച്ചിംഗ് കൊടുക്കുന്നതിന് കഴിഞ്ഞവര്‍ഷം അനുവദിച്ച 20 കോടിയില്‍ നിന്ന് ഈ വര്‍ഷം പകുതിയായി വെട്ടിക്കുറച്ചു. ന്യൂനപക്ഷ സൗജന്യ കോച്ചിംഗിന്റെയും മറ്റു പദ്ധതികളുടെയും കഴിഞ്ഞ വര്‍ഷത്തെ 75 കോടി ഈ പ്രാവശ്യം 9 കോടിയാക്കി. ഇതെല്ലാം വ്യക്തമാക്കുന്നത് കേന്ദ്രത്തിന് ന്യൂനപക്ഷത്തോടുള്ള സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റ് എന്നും കേരളത്തിന് കൈപുള്ളള്ള അനുഭവമാണ് കൊടുത്തിട്ടുള്ളത്. ഈ പ്രാവശ്യവും അതു തന്നെയാണ്. കേരളത്തിന്റെ ബജറ്റ് വിഹിതം ഗണ്യമായി കുറച്ചു. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ യു.പി , ഉത്തരാഖണ്ഡ് , ഹിമാചല്‍, ഹരിയാന, ബീഹാര്‍ എന്നിവിടങ്ങളില്‍ ഡബിള്‍ പ്ലസ് നല്‍കിയപ്പോള്‍ കേരളത്തിന് മൈനസ് ആണ് നല്‍കിയിട്ടുള്ളത്. രാജ്യത്തിന്റെ പൊതുവായ വിഭവ ശേഷി പങ്കിടുമ്പോള്‍ നീതി ബോധം കാട്ടേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയില്‍പ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE