പ്രതിഷേധിക്കുന്നവരെ മാരകമായി മര്‍ദിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല; ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം:സ്വര്‍ണക്കടത്ത് കേസില്‍ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ നരനായാട്ടില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധിക്കുന്നവരെ മാരകമായി മര്‍ദിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ കേന്ദ്രമാകുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് , ലോകമാധ്യമങ്ങള്‍ പോലും അത് റിപ്പോര്‍ട്ട് ചെയ്യുന്നു , നമുക്ക് ചില്ലറ നാണക്കേട് അല്ല അതുണ്ടാക്കിയത് .

എന്നാല്‍ അതിനെതിരെ പ്രതിഷേധിക്കുന്നവരെ മാരകമായി മര്‍ദ്ധിക്കുക എന്നത് അംഗീകരിക്കാന്‍ കഴിയില്ല , കോഴിക്കോട്ട് ഇന്ന് യൂത്ത് ലീഗ് മാര്‍ച്ചിനെതിരെ നടന്നത് പോലീസ് നരനായാട്ടാണ് , ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു .

SHARE