ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തി പരാജയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ജാമിഅയിലും അലിഗഢ് യൂണിവേഴ്സിറ്റി യിലും പൊലീസ് നടത്തിയ കൈവിട്ട കളികള്‍ പ്രത്യാഘതങ്ങളെ വിളിച്ചു വരുത്തുകയാണ്. മര്‍ദ്ദിച്ചും ഭയപ്പെടുത്തിയും ഒരു സമൂഹത്തെയും പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ഹിന്ദുത്വ ഭരണകൂടം തെറ്റിദ്ധരിക്കേണ്ട. വിശ്വാസത്തിന്റെ കരുത്തും പോരാട്ടത്തിന്റെ ഇസ്സത്തുമുള്ള ജനതയാണിത്. അവര്‍ എല്ലാം അതിജയിക്കും എന്നുറപ്പാണ്-ഇ.ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇന്ന് തന്നെ ജാമിഅയിലേയും അലിഗഡിലേയും വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഇ.ടി പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്തൊരു രാവാണ് കഴിഞ്ഞു പോയത്. ജാമിഅയിലും അലിഗഢ് യൂണിവേഴ്സിറ്റി യിലും പൊലീസ് നടത്തിയ കൈവിട്ട കളികൾ പ്രത്യാഘതങ്ങളെ വിളിച്ചു വരുത്തുകയാണ്. മർദ്ദിച്ചും ഭയപ്പെടുത്തിയും ഒരു സമൂഹത്തെയും പരാജയപ്പെടുത്താൻ കഴിയുമെന്ന് ഹിന്ദുത്വ ഭരണകൂടം തെറ്റിദ്ധരിക്കേണ്ട. വിശ്വാസത്തിന്റെ കരുത്തും പോരാട്ടത്തിന്റെ ഇസ്സത്തുമുള്ള ജനതയാണിത്. അവർ എല്ലാം അതിജയിക്കും എന്നുറപ്പാണ്.
ഇന്ന് തന്നെ ഡൽഹിയിൽ എത്തുന്നുണ്ട്. ജാമിഅ യിലെയും അലിഗഢ്ലെയും വിദ്യാർത്ഥികളെ നേരിൽ കാണും. വേണ്ട നടപടികൾ സ്വീകരിക്കും. ഇൗ പോരാട്ടത്തിൽ ആരും തനിച്ചല്ല…