ബാബരി: കേസ് ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല പ്രശ്‌നം; ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കാനാണ് നിയമപോരാട്ടം: ഇ.ടി

ലക്‌നൗ: ബാബരി ഭൂമി തര്‍ക്കക്കേസില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ശക്തമായ നിലപാടുമായി മുസ്‌ലിം ലീഗ്. യോഗത്തില്‍ ലീഗിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

അ​ഞ്ച്​ ഏ​ക്ക​ർ സ്വീ​ക​രി​ക്കു​ന്ന​തോ​ടെ വി​ധി​യു​ടെ ഒ​രു ഭാ​ഗ​മെ​ങ്കി​ലും മുസ്‌ലിങ്ങള്‍ സ്വീ​ക​രി​ച്ചു​വെ​ന്ന സ​ന്ദേ​ശ​മാ​ണ്​ രാ​ജ്യ​ത്തി​ന്​ ല​ഭി​ക്കു​ക​യെ​ന്നും അ​ത്​ ചെ​യ്യ​രു​തെ​ന്നും ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. കേ​സ്​ വി​ജ​യി​ക്കു​മോ പ​രാ​ജ​യ​പ്പെ​ടു​മോ എ​ന്ന​ത്​ പ​രി​ഗ​ണി​ക്കേ​ണ്ട കാര്യമല്ല. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ സ​ന്ദി​ഗ്​​ധ ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ മുസ്‌ലിങ്ങ​ളു​ടെ ആ​ത്​​മ​വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത വ്യ​ക്​​തി നി​യ​മ ബോ​ർ​ഡി​നു​ണ്ട്. നീ​തി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ തെ​റ്റി​ച്ച വി​ധി​യാ​ണി​ത്. മാ​ത്ര​മ​ല്ല, അ​ഞ്ചേ​ക്ക​ർ ഭൂ​മി കൊ​ച്ചാ​ക്കാ​നാ​ണ്. ബാ​ബ​രി മ​സ്ജി​ദി​ന​ക​ത്ത്​ 1949ൽ ​വി​ഗ്ര​ഹം സ്​​ഥാ​പി​ച്ച​തും 1992ൽ ​അ​ത്​ ​െപാ​ളി​ച്ച​തും കു​റ്റ​കൃ​ത്യ​മാ​ണെ​ന്നു​ പ​റ​ഞ്ഞ കോ​ട​തി, അ​ത്​ ചെ​യ്​​ത ​ക്രി​മി​ന​ലു​ക​ൾ​ക്കാ​ണ്​ ഭൂ​മി വി​ട്ടു​കൊ​ടു​ത്ത​തെ​ന്ന​ത്​​ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ അ​റി​യി​​ക്കേ​ണ്ട​തു​ണ്ട്.

നി​യ​മ​പോ​രാ​ട്ട​ത്തെ ഇ​വി​ടം​വ​രെ​യെ​ത്തി​ച്ച്​ ഇ​നി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​തി​രു​ന്നാ​ൽ ബോ​ർ​ഡ്​ ഉ​ത്ത​രം പ​റയേ​ണ്ടി​വ​രും. വി​ധി വ​ന്ന​ശേ​ഷം അ​ടി​യ​ന്ത​രാ​വ​സ്​​ഥ പോ​ലെ ഒ​രു സാ​ഹ​ച​ര്യം വ​ന്നി​ട്ടു​ണ്ട്​. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഭി​ന്നാ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ കേ​സി​ൽ കു​ടു​ക്കു​ക​യാ​ണെന്നും ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ പ​റ​ഞ്ഞു.

SHARE