എസ്.ഡി.പി.ഐയുമായി രഹസ്യ ചര്‍ച്ച: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഇ.ടി

കോഴിക്കോട്: മുസ്‌ലിംലീഗ് എസ്.ഡി.പി.ഐയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി എം.പിയേയും കാത്ത് കൊണ്ടോട്ടി കെ.ടി.ഡി.സി ഹോട്ടലില്‍ ഇരിക്കവെ യാദൃശ്ചികമായി അതുവഴിവന്ന എസ്.ഡി.പി.ഐ നേതാക്കളായ നസിറുദ്ദീന്‍ എളമരവും സുഹൃത്തുക്കളും തന്റെയടുത്ത് വരികയും അല്‍പ്പനേരം സംസാരിക്കുകയുമാണുണ്ടായത്. നസറുദ്ദീന്‍ സുഹൃത്തും നാട്ടുകാരനുമാണ്. കുറച്ചുകഴിഞ്ഞപ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടി അവിടേക്ക് എത്തുകയും അവിടെനിന്ന് പിരിയുകയുമാണുണ്ടായത്.

നിരന്തരം ആളുകള്‍ വന്നുപോകുന്ന ഈഹോട്ടലില്‍വെച്ച് രാഷ്ട്രീയ രഹസ്യചര്‍ച്ച നടത്തിയെന്ന പ്രചരണം മാധ്യമസൃഷ്ടിമാത്രമാണെന്ന് പറഞ്ഞ ഇടി, പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റിന്റെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണെന്നും ചര്‍ച്ച നടത്താന്‍ ഹോട്ടലില്‍ പോണോ എന്നും പരിഹസിച്ചു.