നിരാശരാവാതെ കാത്തിരിക്കാം-ഇ.ടി

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം സംബന്ധിച്ചുള്ള കോടതി നടപടികളില്‍ നിരാശരാവാതെ കാത്തിരിക്കാമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കോടതിയില്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി മുഖവിലക്കെടുത്തിട്ടുണ്ടെന്ന് ഇ.ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ആറാഴ്ച സമയം ചോദിച്ചെങ്കിലും നാലാഴ്ചയാണ് സത്യവാങ്മൂലം നല്‍കാന്‍ കോടതി അനുവദിച്ചത്. ഇതിനിടയില്‍ ഒന്നും സംഭവിക്കില്ലെന്ന് കരുതാമെന്നും ഇ.ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

SHARE