എറണാകുളത്തു നിന്നും തൃശൂര്‍ വഴിയുള്ള എല്ലാ ട്രെയിന്‍ സര്‍വിസുകളും നിര്‍ത്തി

കൊച്ചി: എറണാകുളത്തു നിന്നും തൃശൂര്‍ വഴിയുള്ള എല്ലാ ട്രെയ്ന്‍ സര്‍വിസുകളും നിര്‍ത്തി. അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വച്ചിട്ടുണ്ട്. നേരത്തെ ഈ പാതയില്‍ മരം വീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. മുന്‍കരുതലുകളുടെ ഭാഗമായാണ് സര്‍വീസ് നിര്‍ത്തി വച്ചത്. ദീര്‍ഘദൂര ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. നാളെ (ശനി) രാവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സര്‍വീസ് തുടരുന്ന കാര്യം ആലോചിക്കും.

SHARE