എറണാകുളം ജില്ലയില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തിദിനം

കൊച്ചി: എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് രണ്ടാം ശനിയാഴ്ചയായ നാളെ(ജനുവരി 12) പ്രവൃത്തി ദിനം ആയിരിക്കും. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചതാണ് ഇക്കാര്യം. പണിമുടക്ക്, ഹര്‍ത്താല്‍, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രണ്ടാം ശനിയാഴ്ച്ച പ്രവര്‍ത്തി ദിനമായി പ്രഖ്യാപിക്കുന്നതെന്ന് കളക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

SHARE