എറണാകുളത്ത് നേഴ്‌സിന് കോവിഡ്; കുത്തിവെപ്പ് എടുത്ത നാല്‍പ്പതോളം കുട്ടികള്‍ നിരീക്ഷണത്തില്‍

കൊച്ചി: എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നാല്‍പ്പതോളം കുട്ടികളെ നിരീക്ഷണത്തിലാക്കി. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിനാണ് രോഗബാധയുണ്ടായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്‌സിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഇതേ ദിവസം നാല്‍പ്പതോളം കുട്ടികള്‍ക്ക് ആരോഗ്യപ്രവര്‍ത്തക പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.ഈ കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് നിരീക്ഷണത്തിലാക്കിയത്. കാലടി ശ്രീമൂലനഗരം മേഖലയിലുളളവരാണ് നീരീക്ഷണത്തില്‍ ഉളളവരില്‍ അധികവും. നഴ്‌സിന്റെ ഭര്‍ത്താവിനും രോഗബാധ സ്ഥീരീകരിച്ചിരുന്നു.

SHARE