എറണാകുളത്ത് ഒരു പള്ളിയും തുറക്കില്ലെന്ന് സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനം

കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് സംയുക്ത മഹല്ല് കമ്മിറ്റി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും വിദഗ്ദ്ധര്‍ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് അതീവ ദുഷ്‌കരമാണെന്നതിനാലും തല്‍ക്കാലം പള്ളികള്‍ ജുമുഅ- ജമാഅത്തുകള്‍ക്ക് തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.

എരുമേലി മഹല്ല് മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള പള്ളികളും തുറക്കില്ല. കോഴിക്കോട് മൊയ്തീന്‍ പള്ളിയും നടക്കാവ് പള്ളിയും തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കണ്ണൂരില്‍ സുന്നി സംഘടനകളുടെ ആസ്ഥാനമായ അബ്‌റാര്‍ മസിജിദും തത്ക്കാലം തുറക്കില്ല. പുനലൂര്‍ ആലഞ്ചേരി മുസ്‌ലിം ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളും തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തുറക്കില്ല.

ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുക. പത്ത് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമില്ല.

SHARE