എറണാകുളം കോവിഡ് മുക്തമാകുന്നു

എറണാകുളം ജില്ലയിലെ അവസാനത്തെ കോവിഡ് രോഗി വൈകീട്ടോടെ ആശുപത്രി വിടും. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയാണ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്നത്. വൈകുന്നേരം നാല് മണിക്ക് ഇയാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡിഎംഒ അറിയിച്ചു.

എറണാകുളം ജില്ലയില്‍ ഇനി 714 പേരാണ് നിരീക്ഷണത്തില്‍ ബാക്കിയുള്ളത്. ഇതില്‍ 16 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. തുടര്‍ച്ചയായി പതിനാല് ദിവസം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് എറണാകുളത്തെ നേരത്തെ ഓറഞ്ച് സോണില്‍ നിന്നും ഗ്രീന്‍ സോണിലേക്ക് മാറ്റിയിരുന്നു.

SHARE