എറണാകുളത്ത് ക്വാറന്റെയ്‌നില്‍ കഴിഞ്ഞ രണ്ട് പേര്‍ മുങ്ങി

എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ട് പേര്‍ മുങ്ങി.പറവൂര്‍ പെരുവാരത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞവരാണ് കടന്നുകളഞ്ഞത്. യു.കെയില്‍ നിന്ന് കഴിഞ്ഞ ആഴ്ച എത്തിയവരാണ് ഇവര്‍. വീടുകളില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് ഇവരോട് നിര്‍ദേശിച്ചിരുന്നു. വിലക്ക് ലംഘിച്ച് ഇവര്‍ വിദേശത്തേക്ക് കടന്നതായാണ് സംശയം.

അതേസമയം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 12 പേരാണ് ഐസലേഷനിലുള്ളത്. ഇതില്‍ എറണാകുളം സ്വദേശികള്‍ രണ്ട് പേരും. 6 പേര്‍ യു.കെ പൗരന്മാരും നാല് പേര്‍ വിദേശത്തു നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളുമാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജ് പൂര്‍ണമായും കൊവിഡ് 19 നിരീക്ഷണ കേന്ദ്രമാക്കി. ഇവിടെ ചികിത്സ തേടിയിരുന്ന മറ്റ് രോഗികളെ ഇതര ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

SHARE